എന്‍റെ മലയാളം
ഹായ്
ഞാന്‍ ഒരു സ്വതന്ത്ര Pre-Press കണ്‍സള്‍ട്ടന്റ് ആണ്. 1991മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
എനിക്ക് പറയാനുള്ളത് മലയാള അക്ഷര വിന്യാസത്തെക്കുറിച്ചാണ്. എനിക്ക് ഭാഷയിലുള്ള സ്വാധീനം വളരെ കുറവായതിനാല്‍ എന്‍റെ ധാരണപ്പിശകുകളെ പൊറുക്കണമെന്നും വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും ഇവിടെയുള്ള വിദഗ്ദ്ധരോട് അപേക്ഷിക്കുന്നു.
വളരെക്കാലം മുന്‍പ് തന്നെ എന്‍റെ ഒരു ആവശ്യമായിരുന്നു സോര്‍ട്ടിംഗ്. മലയാളം ഡാറ്റയെ സോര്‍ട്ട് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രയത്നമായി മാറുന്നത് പ്രധാനമായും സ്വരചിഹ്നങ്ങളുടെ വിന്യാസവൈകല്യമാണന്നാണ് ഞാന്‍ മനസിലാക്കുന്നത്. മലയാളമെഴുതുമ്പോള്‍ വ്യജ്ഞനങ്ങളുടെ കൂടെ ചേര്‍ക്കുന്ന സ്വരചിഹ്നനങ്ങലില്‍ ചിലവ വ്യജ്ഞനാക്ഷരങ്ങള്‍ക്ക് മുന്‍പും, ചിലവ വ്യജ്ഞനാക്ഷരങ്ങള്‍ക്ക് ശേഷവും, മറ്റു ചിലവ ഒരുപോലെ വ്യജ്ഞനാക്ഷരങ്ങള്‍ക്ക് മുന്‍പും പിന്‍പും ചേര്‍ക്കുന്ന രീതി അക്ഷരങ്ങളെ ലോജിക്കലായി ശ്രേണീകരിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഉദാ: ക യോടൊപ്പം 'ഇ'കാരം ചേര്‍ക്കുന്നതിനു 'ക'യ്ക്കു ശേഷം ' ി' ചിഹ്നമിടുമ്പോള്‍ 'എ' കാരത്തിനായി 'ക'യ്ക്ക് മുന്‍പാണ് 'െ' ചിഹ്നം ചേര്‍ക്കുന്നത്. സത്യത്തില്‍ ലോജിക്കനുസരിച്ച് ഇത് വായിക്കേണ്ടത് 'കെ' എന്നാണോ അതോ 'എക്' എന്നാണോ? ഏറ്റവും വിചിത്രം 'ഒ' കാരത്തിനായി 'ക'യ്ക്ക് മുന്‍പും പിന്‍പും രണ്ടു വിത്യസ്ത ചിഹ്നങ്ങള്‍ 'െ' യും 'ാ'യും ഇടത്തും വലത്തും ചേര്‍ക്കുന്നു.
ഈ ചിഹ്നങ്ങളെ കമ്പ്യൂട്ടര്‍ ഭാഷയില്‍ ശ്രേണീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയാകില്ല. അതുകൊണ്ട് മലയാള ലിപി പരിഷ്കരണത്തിനായി ശ്രമിക്കുമ്പോള്‍ വ്യജ്ഞാനാക്ഷരങ്ങള്‍ക്ക് ശേഷം ഒരു ചിഹ്നമിട്ടു സ്വരങ്ങളേ വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സോര്‍ട്ടിംഗ്, സേര്‍ച്ചിംഗ്, സ്പെല്‍ ചെക്ക് എന്നിവയ്ക്ക് സഹായകമാകുമെന്ന് കരുതുന്നു.
കെ.സി. വര്‍ഗ്ഗീസ് (9447661069)
0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം